അനന്തരം ബുദ്ധന് പനി പിടിച്ചു. അബോധത്തിന്റെയും മയക്കത്തിന്റെയും മഹാമേരുക്കളുടെ മുകളിലൂടെ ഭാരരഹിതനായി പൊങ്ങികിടന്നു. ആവശ്യങ്ങളുടെ ശ്വാസകോശങ്ങൾ ഉപോക്ഷിച്ചതിനാൽ ശ്വസിക്കാനായി ബുദ്ധിമുട്ടിയില്ല.
വര്ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട മഹാപർവ്വതത്തിനപ്പുറത്തേക്ക് ഉള്ള പാതയിലൂടെ സൂഫി നടന്നു പൊയ്ക്കൊണ്ടിരുന്നു . ജനവാസത്തിന്റെ ഒരു ലക്ഷണവും ഇല്ലാത്ത ആ പ്രദേശത്തു നിന്നും സൂര്യൻ പതുക്കെ പിൻവാങ്ങി കൊണ്ടിരുന്നു. അപ്പോൾ ആശ്ചര്യകരമായി അയാളെയും പ്രതീക്ഷിച്ചു ആ മലമടക്കിൽ ഒരു വിളക്ക് കത്തിനിൽക്കുന്നുണ്ടായിരുന്നു. അയാൾ പതുക്കെ അങ്ങോട്ടു നീങ്ങി. ആ മഞ്ഞ പ്രകാശത്തിന്റെ പ്രഭയിൽ ധ്യാനബുദ്ധനെ അയാൾ കണ്ടു. ബുദ്ധൻ ഒന്നും പറഞ്ഞില്ല, അയാൾ ഒന്നും ചോദിച്ചില്ല, പക്ഷെ ഒന്നായാൾക് ഉറപ്പായിരുന്നു. യുഗങ്ങളായി ബുദ്ധൻ ആ ദ്വീപവുമായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. പാതയും മലമടക്കുകളും വിജനമാണെങ്കിലും ബുദ്ധൻ കല്പാന്ത കാലത്തോളം അവിടെ ഉണ്ടാകുമെന്ന് അയാൾക് ഉറപ്പായിരുന്നു.

