Thursday, 21 June 2018

LIGHT FOR THE TRAVELER


അനന്തരം  ബുദ്ധന് പനി   പിടിച്ചു. അബോധത്തിന്റെയും  മയക്കത്തിന്റെയും  മഹാമേരുക്കളുടെ  മുകളിലൂടെ  ഭാരരഹിതനായി  പൊങ്ങികിടന്നു.  ആവശ്യങ്ങളുടെ  ശ്വാസകോശങ്ങൾ  ഉപോക്ഷിച്ചതിനാൽ  ശ്വസിക്കാനായി  ബുദ്ധിമുട്ടിയില്ല. 


വര്ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട മഹാപർവ്വതത്തിനപ്പുറത്തേക്ക് ഉള്ള പാതയിലൂടെ സൂഫി നടന്നു പൊയ്ക്കൊണ്ടിരുന്നു . ജനവാസത്തിന്റെ ഒരു ലക്ഷണവും ഇല്ലാത്ത ആ പ്രദേശത്തു നിന്നും സൂര്യൻ പതുക്കെ പിൻവാങ്ങി കൊണ്ടിരുന്നു. അപ്പോൾ ആശ്ചര്യകരമായി അയാളെയും പ്രതീക്ഷിച്ചു ആ മലമടക്കിൽ ഒരു വിളക്ക് കത്തിനിൽക്കുന്നുണ്ടായിരുന്നു. അയാൾ പതുക്കെ അങ്ങോട്ടു നീങ്ങി.  ആ മഞ്ഞ പ്രകാശത്തിന്റെ പ്രഭയിൽ ധ്യാനബുദ്ധനെ അയാൾ കണ്ടു. ബുദ്ധൻ ഒന്നും പറഞ്ഞില്ല,  അയാൾ ഒന്നും ചോദിച്ചില്ല,  പക്ഷെ ഒന്നായാൾക് ഉറപ്പായിരുന്നു. യുഗങ്ങളായി ബുദ്ധൻ ആ ദ്വീപവുമായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. പാതയും മലമടക്കുകളും വിജനമാണെങ്കിലും ബുദ്ധൻ കല്പാന്ത കാലത്തോളം അവിടെ ഉണ്ടാകുമെന്ന് അയാൾക് ഉറപ്പായിരുന്നു.

MAHAMERU



മഹാമേരു

മഹാമേരുവിന്റെ ഒരു കൊടുമുടിയിൽ ബുദ്ധൻ ധ്യാനത്തിൽ ആയിരുന്നു. വർഷങ്ങൾ കൊണ്ട് വൃക്ഷങ്ങളും സസ്യങ്ങളും അദ്ദേഹത്തിന് ചുറ്റും വളർന്നു വന്നു. ബുദ്ധൻ പ്രകൃതിയിൽ ലയിച്ചു ചേർന്നു.
അപ്പോൾ താഴെ മഹാമേരുവിന്റെ ശിലകൾ എല്ലാം ബുദ്ധ പ്രതിമകളായി സാമ്രാജ്യത്തിന്റെ നാനാദിക്കിലേക്കും പുറപ്പെട്ടു കഴിഞ്ഞിരുന്നു. അവസാനം മഹാമേരു ഒരു കുന്നായി മാറി. ബുദ്ധനും മഹാമേരുവും അലിഞ്ഞു അലിഞ്ഞു മഹാനദിയിലേക് ഒഴുകിച്ചേർന്നു. മഹാനദി സാമ്രാജ്യത്തെ ഫലഭൂയിഷ്ടമാകുകയും പകരം സകലവിധ മാലിന്യങ്ങളും സ്വീകരിച്ചു യുഗങ്ങളോളം ഒഴുകി, മനുഷ്യൻ മഹാനദിയെ കൊല്ലുന്നതു വരെ. ബുദ്ധനും മഹാമേരുവും സമുദ്രത്തിൽ വിലയം പ്രാപിക്കുകയും മത്സ്യങ്ങളായി സാമ്രാജ്യത്തിലെ ഓരോ അടുക്കളയിലും എത്തിച്ചേരുകയും ചെയ്തു. പക്ഷെ ജനങ്ങൾ എല്ലാവരും അവിടെ ഉണ്ടായിരുന്നില്ല. അവരെല്ലാം മഹാനദിയിൽ ജലം നിറക്കാൻ മഹാമേരുവിന്റെ പഴയ ബുദ്ധശിലകളോട് കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു.